---
title: "ശബരിമല നെയ്‌ക്രമക്കേട്: ദേവസ്വം ബോർഡ് യോഗം ഇന്ന്; വിജിലൻസ് കണ്ടെത്തലുകൾ സമർപ്പിക്കും"
english_title: "Sabarimala Ghee Scam: Travancore Devaswom Board Meeting Today, Vigilance Probe Ongoing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377142/sabarimala-ghee-scam-devaswom-board-meeting-vigilance`"
published_at: "2026-08-07T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7535f02db32_images_(66).jpeg"
keywords: ["Sabarimala", "Ghee Scam", "Travancore Devaswom Board", "Vigilance"]
---

# ശബരിമല നെയ്‌ക്രമക്കേട്: ദേവസ്വം ബോർഡ് യോഗം ഇന്ന്; വിജിലൻസ് കണ്ടെത്തലുകൾ സമർപ്പിക്കും

> **Lead Summary:** **തിരുവനന്തപുരം**: ശബരിമലയിലെ നെയ്‌ക്രമക്കേസിൽ ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. വിജിലൻസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണ കണ്ടെത്തലുകൾ യോഗത്തിൽ സമർപ്പിക്കും.

## Article Content

**തിരുവനന്തപുരം**: ശബരിമലയിലെ നെയ്‌ക്രമക്കേസിൽ ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. വിജിലൻസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണ കണ്ടെത്തലുകൾ യോഗത്തിൽ സമർപ്പിക്കും.

ഭക്തർ അഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വൻ ക്രമക്കേട് നടന്നതായാണ് പ്രാഥമിക നിഗമനം. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾ യോഗത്തിൽ ചർച്ചയാകും.

ശബരിമല മിൽമ നെയ്‌ക്രമക്കേസിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു എന്നിവരെ പ്രതി ചേർത്ത് ഇന്നലെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377142/sabarimala-ghee-scam-devaswom-board-meeting-vigilance`)